ഹരിത കർമ്മ സേനയ്ക്കുള്ള മാലിന്യ ചാക്കിൽ അഞ്ചു പവന്റെ സ്വർണാഭരണം പെട്ടു; ഭാഗ്യം തുണച്ചു, ഒടുവിൽ തിരികെ കിട്ടി

0

പുത്തനത്താണി
: ഹരിത കർമ്മ സേനയ്ക്കു നൽകാനായി വീട്ടിൽ വെച്ച മാലിന്യ ചാക്കിൽ അബദ്ധത്തിൽ സ്വർണാഭരണം പെട്ടതോടെ പരിഭ്രമത്തിലായി വീട്ടുകാർ.ഒടുവിൽ സംഭരണ യൂണിറ്റിലെ ചാക്കുകെട്ടുകൾ പരിശോധിക്കുകയും സ്വർണം കണ്ടെത്തുകയും ചെയ്തതോടെ സന്തോഷവും ആശ്വാസവും.

മലപ്പുറം കൽപകഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡിലാണ് സംഭവം.റംസാൻ വ്രതത്തിനു മുന്നോടിയായുള്ള നനച്ചുളി തിരക്കുകൾക്കിടയിലാണ് മകളുടെ അഞ്ചു പവൻ തൂക്കം വരുന്ന പാദസരം അബദ്ധത്തിൽ മാലിന്യ ചാക്കിൽ പെട്ടത്.

ആഭരണം കാണാതായതോടെ, മാലിന്യ ചാക്കിൽ പെട്ടിരിക്കാം എന്ന നിഗമനത്തിൽ വീട്ടുകാർ വാർഡ് മെമ്പർ കല്ലൻ ഹൈദറെ ബന്ധപ്പെട്ടു.തുടർന്ന് ഹരിത കർമ്മ സേനയെ വിവരം അറിയിക്കുകയും സംഘം നടത്തിയ തെരച്ചിലിനൊടുവിൽ ആഭരണം കണ്ടെടുക്കുകയും ചെയ്തു.

ആഭരണം പെട്ട ചാക്കുകെട്ടുകൾ സംഭരണ യൂണിറ്റിൽ നിന്നും കയറ്റി കൊണ്ടുപോവേണ്ടിയിരുന്ന വാഹനം ഈ ദിവസം എത്താതിരുന്നതാണ് ഭാഗ്യം തുണച്ചത്.കണ്ടെടുത്ത സ്വർണാഭരണം ഹരിത കർമ്മ സേനാ പ്രസിഡൻ്റ് സിനി,സെക്രട്ടറി അതിക എന്നിവർ ചേർന്ന്
വാർഡ് മെമ്പർക്ക് കൈമാറി.

Content Summary: Five rupees worth of gold jewellery found in garbage bag for Haritha Karma Sena; luck helped, finally got it back

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !