മസ്കറ്റ്: ഒമാനില്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സെയ്ദ് മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ് നല്‍കി. ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ചാണ് പൊതുമാപ്പ് നല്‍കിയത്.
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നല്‍കിയത്. 2020 ജനുവരി 11നാണ് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സെയ്ദ് ഒമാൻ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്. തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള സുല്‍ത്താന്റെ അനുകമ്ബാപൂർണ്ണമായ പരിഗണനയുടെ ഭാഗമായാണ് ഈ തീരുമാനം.
Content Summary: Oman grants amnesty to over 300 prisoners
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !