കരിപ്പോൾ: ജൽജീവന്‍ മിഷൻ പദ്ധതിയ്ക്ക് പൈപ്പിടുന്നതിനായി ആതവനാട് ഗ്രാമപഞ്ചായത്തിൽ കീറിമുറിച്ച റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടിപി സിനോബിയ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചേർത്ത യോഗത്തിലാണ്
അടിയന്തിര തീരുമാനം കൈക്കൊണ്ടത്.
കേരള വാട്ടർ അതോറിറ്റി, തിരൂർ പി.ഡബ്ല്യു.ഡി, കുറ്റിപ്പുറം ബ്ലോക്ക് എൽ.എസ്.ജി.ഡി,എഞ്ചിനീയറിങ് വിഭാഗം, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരുടെ സംയുക്ത യോഗമാണ് ചേർന്നത്.
പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാർഡുകളിലേയും കീറിമുറിച്ച റോഡുകൾ
ഒരു മാസത്തിനകം റീസ്റ്റോർ ചെയ്ത് ഗതാഗതയോഗ്യമാക്കും.പഞ്ചായത്തിൽ ജൽജീവന്‍ മിഷൻ പദ്ധതിയിൽ നൽകാനുള്ള ഹൗസ് കണക്ഷനുകൾ, പൈപ്പിടാനുള്ള ബാക്കി റോഡുകൾ അടക്കമുള്ള കാര്യങ്ങളിൽ ഉടൻ പരിഹാരം കാണാനാവുമെന്നും ഉദ്യോഗസ്ഥർ ഭരണ സമിതിയ്ക്ക് ഉറപ്പു നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !