കോട്ടയ്ക്കലിൽ ക്ഷേത്രത്തിനോടു ചേർന്ന റോഡിൽ കക്കൂസ് മാലിന്യം പരന്നൊഴുകി; തെന്നി വീണ് ഇരുചക്ര വാഹനങ്ങൾ

0

കോട്ടയ്ക്കൽ
: മുനിസിപ്പാലിറ്റി പോലീസ് സ്റ്റേഷൻ റോഡിൽ കോട്ടപ്പടി വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനു മുൻവശത്തെ വളവിലാണ് മാലിന്യം പരന്നൊഴുകിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.തെന്നി വീണ് അഞ്ചോളം ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റു. 

പുലർച്ചെ ശുചിമുറി മാലിന്യവുമായി അമിത വേഗതയിൽ കടന്നു പോയ വാഹനത്തിൽ നിന്നും വീണതാണ് മാലിന്യമെന്നും, മുമ്പും സമാന സംഭവം ഇതേ വളവിൽ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം അഗ്നിരക്ഷാസേന, ശുചീകരണ തൊഴിലാളിയുടെ സഹായത്തോടെ വെള്ളം പമ്പു ചെയ്ത് മാലിന്യം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി.

നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ നിർദ്ദേശത്തിൽ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ എം അബ്ദുൽ റഫീഖിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

Content Summary: Toilet waste overflowed on the road adjacent to the temple in Kottakkal; Two-wheelers slip and fall

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !