ഇനി കാവി നിറത്തിൽ ബിഎസ്എൻഎൽ 'കണക്ടിങ് ഭാരത്' ലോ​ഗോ മാറ്റി

0

ബിഎസ്എൻഎൽ പുതിയ ലോഗോ പുറത്തിറക്കി. പഴയതിൽ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോ​ഗോ. 'കണക്ടിങ് ഇന്ത്യ' എന്ന പഴയ ടാ​​ഗ്‌ലൈനു പകരം 'കണക്ടിങ് ഭാരത്' എന്നും പുതിയ ലോ​ഗോയിൽ കാണാം. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോ​ഗോ പുറത്തിറക്കിയത്. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങൾ.
ബിഎസ്എൻഎൽ പഴയ ലോഗോ

നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് 4ജി സേവനങ്ങൾ ലഭ്യമാകുന്നത്. കമ്പനി ഉടൻ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. അനാവശ്യമായെത്തുന്ന മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സ്പാം - ഫ്രീ നെറ്റ്‌വർക്കാണ് ഇതിലൊന്ന്.

എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര സേവന​​ദാതാക്കൾ അവരുടെ നിരക്കുകൾ വർധിപ്പിച്ചതിനു പിന്നാലെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. തങ്ങളുടെ കുറഞ്ഞ നിരക്കുകൾ കാരണം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോൾഔട്ട് പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

4ജി റോൾഔട്ട് പൂർത്തിയായതിനു ശേഷം 6 മുതൽ 8 മാസത്തിനകം 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഫൈബർ ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ദേശീയ വൈഫൈ റോമിംഗ് സേവനവും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഹോട്ട്‌സ്‌പോട്ടുകളിൽ (വയർലെസ് ഇന്റർനെറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ) അധിക നിരക്കുകളില്ലാതെ അതിവേഗ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. ഇത് അവരുടെ ഡാറ്റാ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.

500 ലധികം ലൈവ് ചാനലുകളും പേ ടിവി ഓപ്ഷനുകളും ഉൾപ്പെടുന്ന പുതിയ ഫൈബർ അധിഷ്ഠിത ടിവി സേവനവും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. എല്ലാ ഫൈബർ ഇൻ്റർനെറ്റ് വരിക്കാർക്കും ഇത് അധിക ചെലവില്ലാതെ ലഭ്യമാകും. ടിവി സ്ട്രീമിങ്ങിനായി ഉപയോഗിക്കുന്ന ഡാറ്റ പ്രതിമാസ ഇൻ്റർനെറ്റ് അലവൻസിൻ്റെ കൂടെ കണക്കാക്കില്ല. ഓട്ടോമേറ്റഡ് കിയോസ്‌കുകളും കമ്പനി അവതരിപ്പിക്കും.

ഇതിലൂടെ ആളുകൾക്ക് സിം കാർഡുകൾ എളുപ്പത്തിൽ വാങ്ങാനോ അപ്‌ഗ്രേഡ് ചെയ്യാനോ മാറാനോ സാധിക്കും. പുതിയ വരിക്കാരെ ലക്ഷ്യമിട്ട് ഫാൻസി മൊബൈൽ നമ്പറുകൾ സ്വന്തമാക്കാനുള്ള അവസരവും കമ്പനിയൊരുക്കുന്നുണ്ട്. ഇതിനായി കമ്പനി ഇ-ലേലം അവതരിപ്പിച്ചു. നിലവിൽ, യുപി ഈസ്റ്റ്, ചെന്നൈ, ഹരിയാന എന്നീ മൂന്ന് മേഖലകളിലാണ് ലേലം നടക്കുക.



Content Summary: Now BSNL has changed the 'Connecting Bharat' logo to saffron

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !