Trending Topic: PV Anwer

വിജിലൻസ് അന്വേഷണം.. ശുപാർശ സ്വാഗതം ചെയ്ത് എടയൂർ പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതി

0

വാളാഞ്ചേരി
: മലപ്പുറത്ത് വെച്ച് നടന്ന ജില്ലാതല തദ്ദേശ അദാലത്തിൽ എടയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത‌തിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി പഞ്ചായത്ത് ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളിതുവരെ ചെയ്യാത്ത പ്രവൃത്തിക്കും ഒരു പൈസ പോലും ചെലവഴിക്കാത്ത ഫണ്ടിലും വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുക വഴി ഫയൽ മനസിലാക്കാതെ മന്ത്രിയും കൂട്ടരും യു.ഡി.എഫ് ഭരണനേതൃത്വം നൽകുന്ന ഗ്രാമപഞ്ചായത്തിനെ താറടിച്ചു കാണിക്കാനും ഭരണ സമിതിയുമായി ബന്ധപ്പെട്ട വിഷയമായിട്ടു കൂടി പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ അദാലത്ത് വേദിയിൽ ഉണ്ടായിട്ടും ആരേയും കേൾക്കാതെ പരാതിക്കാരനെ മാത്രം അദാലത്ത് സമിതിയിലേക്ക് പ്രത്യേകം വിളിച്ചു വരുത്തി പ്രീതിപ്പെടുത്തുകയും ജില്ലാ തല അദാലത്തിനെ ദുരുപയോഗപ്പെടുത്തുകയും ചെയ്തെന്ന് ഭരണ സമിതി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ദീർഘവീക്ഷണമില്ലാതെ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപൊളിക്കുന്ന റോഡുകൾ റെസ്റ്റോറേഷൻ ഇല്ലാതെ എസ്റ്റിമേറ്റ് തയ്യാറാക്കി കരാർ നൽകിയത് കാരണം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ഘട്ടംഘട്ടമായി മുഴുവൻ റോഡുകളും റീ ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി 2023-24 വർഷിക പദ്ധതിയിലെ വിവിധ വാർഡുകളിൽ പ്പെട്ട 4 റോഡുകൾ ഉൾപ്പെടെ 7 പ്രവൃത്തികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെണ്ടർ ചെയ്തിരുന്നു. എന്നാൽ ബഹുജനങ്ങൾ നിത്യ സഞ്ചാരത്തിന് ഉപയോഗപ്പെടുത്തുന്ന റോഡുകളുടെ വർക്കിൽ ഒരെണ്ണംപോലും ക്വോട്ട് ചെയ്യാതെ വലിയ ലാഭം മാത്രം നോക്കി എം.സി.എഫ് നിർമ്മണം ഒന്നാംഘട്ടം ഉൾപ്പെടെ യുള്ള 3 നിർമ്മണ പ്രവൃത്തികൾ മാത്രമാണ് കരാറുകാർ ക്വോട്ട് ചെയ്തത്.കരാറുകാരുടെ ഈ പ്രവണത അംഗീകരിക്കാനാവില്ലെന്നും മുഴുവൻ വർക്കുകളും ക്വോട്ട് ചെയ്ത് പഞ്ചായത്തിനോട് സഹകരിക്കണമെന്നും താൽപര്യപ്പെട്ടു കൊണ്ടാണ് ഭരണ സമിതി യോഗം കേരള പഞ്ചായത്ത് രാജ് പൊതുമരാമത്ത് പദ്ധതികളുടെ നടത്തിപ്പ് ചട്ടങ്ങൾ പ്രകാരം ക്വോട്ട് ചെയ്‌ത ടെണ്ടറുകൾ നിരസിച്ച് മുഴുവൻ വർക്കുകളും റീ ടെണ്ടർ ചെയ്യാൻ വേണ്ടി തീരുമാനിച്ചത്. എന്നാൽ രണ്ടാഴ്‌ചക്ക് ശേഷം നടന്ന റീ ടെണ്ടറിൽ ടെണ്ടർ ചെയ്ത്‌ മുഴുവൻ വർക്കുകളും കരാറുകാർ ക്വോട്ട് ചെയ്തെങ്കിലും ആദ്യ ടെണ്ടറിൽ എസ്റ്റിമേറ്റ് നിരക്കിനേക്കാൾ 16. 1 ശതമാനം കുറവിൽ ക്വോട്ട് ചെയ്ത എം.സി.എഫ് നിർമാണം ഒന്നാംഘട്ട പ്രവൃത്തി അതേ കരാറുകാരൻ തന്നെ റീ ടെണ്ടറിൽ എസ്റ്റിമേറ്റ് നിരക്കിൽ ക്വോട്ട് ചെയ്യുകയും മറ്റാരും തന്നെ പ്രസ്തുത വർക്കിൽ എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കുറവിൽ ക്വോട്ട് ചെയ്യതിരിക്കുകയുമാണ് ഉണ്ടായത്. ഒരു പ്രവൃത്തിയുടെ ടെണ്ടർ ഒന്നിലധികം തവണ നിരസിക്കാൻ ഭരണ സമിതിക്ക് പരിമിധി ഉണ്ടായതിനാലും ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പദ്ധതി അടിയന്തിരമായി എത്രയും വേഗത്തിൽ പൂർത്തിയ്ക്കാനുള്ള പദ്ധതിയായതിനാലും മാത്രമാണ് ഭരണ സമിതിയുടെ മുന്നിൽ മറ്റ് മാർഗ്ഗമില്ലാത്തതിനാൽ എസ്റ്റിമേറ്റ് നിരക്കിൽ ക്വോട്ട് ചെയ്ത എം.സി.എഫ് നിർമാണം ഒന്നാം ഘട്ടം ഉൾപ്പെടെയുള്ള എല്ലാ വർക്കുകളും ഭരണ സമിതി യോഗത്തിൽ ഒറ്റ കെട്ടായി ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചതെന്നും ഭരണ സമിതി പറഞ്ഞു.
വസ്‌തുതകൾ ഇതായിരിക്കേ ഇതുവരെയും പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത ഒരു രൂപ പോലും ചെലവഴിക്കാത്ത കാര്യത്തിലേക്ക് മന്ത്രിയും കൂട്ടരും വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ആയതിനാൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി എം.സി.എഫ് നിർമ്മിക്കാനാവശ്യമായ ക്രമീകരണങ്ങൾ കൂടി ചെയ്ത് തരണമെന്ന് ഭരണ സമിതി ആവശ്യപ്പെട്ടു. 

വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം, വൈസ് പ്രസിഡൻ്റ് കെ.പി. വേലായുധൻ, ജാഫർ, ലുബി റഷീദ് എന്നിവർ സംബന്ധിച്ചു.

Content Summary: Vigilance investigation.. Etayur Panchayat UDF Administrative Committee welcomes the recommendation

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !