ബ്രൂസെല്ലോസിസ് വാക്‌സിനേഷന്‍ ക്യാംപെയിന്‍ ജില്ലാതല ഉദ്ഘാടനം

0

മലപ്പുറം:
പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള  ബ്രൂസെല്ലോസിസ്-വാക്‌സിനേഷന്‍ ക്യാംപെയിനിന്റെ (രണ്ടാം ഘട്ടം) ജില്ലാ തല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സഖറിയ സാദിഖ് മധുരക്കറിയന്‍ നിര്‍വ്വഹിച്ചു. 

മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന   ചടങ്ങില്‍  ചീഫ് വെറ്ററിനറി ഓഫീസറും ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററുമായ  ഡോ. കെ. ഷാജി അധ്യക്ഷത വഹിച്ചു.

 നാലു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള പശുക്കിടാങ്ങള്‍, എരുമക്കിടാങ്ങള്‍ എന്നിവയ്ക്കാണ് കുത്തിവെപ്പ് എടുക്കേണ്ടത്. ജൂണ്‍ 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് സംസ്ഥാനം മുഴുവന്‍ കുത്തിവെപ്പ് നടത്തുന്നത്. ക്യാംപെയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളില്‍  ക്യാമ്പുകള്‍ സംഘടിപ്പിച്ച് കുത്തിവെപ്പ് നടത്തും. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ ജില്ലയിലെ മുഴവന്‍ ക്ഷീര കര്‍ഷകരും പശുക്കുട്ടികളെയും എരുമക്കുട്ടികളെയും കുത്തിവെപ്പിന് വിധേയമാക്കണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍  ആവശ്യപ്പെട്ടു.

ചടങ്ങില്‍ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. എം.ജി ബിന്ദു (നിലമ്പൂര്‍), ഡോ. ഇ കുഞ്ഞിമൊയ്തീന്‍ (ഏറനാട്), ഡോ. സി. മൃദുല (പെരിന്തല്‍മണ്ണ) തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സുശാന്ത്.വി.എസ് സ്വാഗതവും ഫീല്‍ഡ് ഓഫീസര്‍ ഒ.ഹസ്സന്‍കുട്ടി നന്ദിയും പറഞ്ഞു. മലപ്പുറം നഗരസഭയിലെ ക്ഷീരകര്‍ഷകരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 

Content Summary: District level inauguration of Brucellosis vaccination campaign

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !