കോട്ടയ്ക്കലിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യിൽ നിന്നും കുളത്തിൽ വീണ നാലു വയസുകാരൻ മരിച്ചു. ഇന്ത്യന്നൂർ പുതുമന തെക്കേ മഠത്തിൽ മഹേഷിന്റെ മകൻ ധ്യാൻ നാരായണൻ ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 31ന് വൈകീട്ട് വീടിനടുത്തുള്ള കുളത്തിൽ വെച്ച് അച്ഛനും അമ്മ ഗംഗ ദേവിയും ചേർന്ന് നീന്തൽ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. അച്ഛന്റെ കയ്യിൽ നിന്നും കുട്ടി കുളത്തിൽ വീഴുകയായിരുന്നു.
ഉടൻ പുറത്തെടുത്ത് കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ബോധം നഷ്ടമായി ചികിത്സയിലായിരുന്ന ധ്യാൻ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.കോട്ടയ്ക്കൽ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു.
Report: Rajesh
Content Summary: A four-year-old boy died after falling from his father's hand while teaching swimming in Kottakkal
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !