ഡ്രൈ​വിം​ഗ് സ്കൂ​ള്‍ സ​മ​ര സ​മി​തി ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം പി​ന്‍​വ​ലി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം:
സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് സ്കൂ​ള്‍ സ​മ​ര സ​മി​തി ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം പി​ന്‍​വ​ലി​ച്ചു. മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ​മ​വാ​യ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ത​യാ​റാ​ണെ​ന്ന് ച​ർ​ച്ച​യി​ൽ അ​റി​യി​ച്ചു. പി​ന്നാ​ലെ​യാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് സ​മ​ര സ​മി​തി​യും വ്യ​ക്ത​മാ​ക്കി​യ​ത്.

'ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചതായി ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ല. എന്നാൽ, സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകൾ. ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോർ വാഹന വകുപ്പ് വെക്കും.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും. കെഎസ്ആർടിസി ‌‌ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും'- മന്ത്രി പറഞ്ഞു.

ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണു ച​ർ​ച്ച ന​ട​ന്ന​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന ലൈ​സ​ൻ​സ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ദി​വ​സ​ങ്ങ​ളാ​യി സ​മ​ര​ത്തി​ലാ​യി​രു​ന്നു.13 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​ത്.

ഈ ​മാ​സം 23 ന് ​സി​ഐ​ടി​യു​വു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ സ​മ​രം ക​ടു​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് മു​ന്നോ​ട്ടു​വ​ന്ന​ത്.

സ​മ​ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ൽ പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

Content Summary: Driving school strike committee called off

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !