മെറ്റാ എ ഐ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്‌ആപ് .എ ഐ ഫീച്ചറിന്റെ സഹായത്തോടെ ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഇനി വാട്‌സാപ്പിലൂടെ കാണാം.ഏത് ചോദ്യത്തിനുമുള്ള ഉത്തരവും ഉടനടി ലഭിക്കുന്നു രീതിയിലാണ് ഈ എ ഐ .
ഇതിലൂടെ വളരെ എളുപ്പത്തില്‍ ആനിമേറ്റഡ് ഇമേജുകള്‍ തയ്യാറാക്കാന്‍ സാധിക്കും .ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഡയറക്റ്റ് പോസ്റ്റുകളും , ഇമേജുകള്‍ ഒന്നും ഈ ഫീച്ചറിലൂടെ വാട്‌സാപ്പില്‍ ലഭ്യമാകില്ല പകരം ഗൂഗിളാണ് ഓപ്പണ്‍ ആവുന്നത് . അത് പോലെ രണ്ടു ജിബി വരെയുള്ള ഫയലുകള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ഷെയര്‍ ചെയ്യാം അതിന് വേണ്ടി മറ്റ് ആപ്പുകള്‍ ഉപയോഗിക്കേണ്ടതില്ല .പേര്‍സണല്‍ കോണ്‍ടാക്‌ട് നമ്ബറിന് പകരം ഇനി മുതല്‍ യൂസര്‍ നെയിം എന്ന രീതിയും വാട്‌സ്‌ആപ് പരീക്ഷിക്കുന്നുണ്ട് ,പുതിയ അപ്‌ഡേഷന് പ്രകാരം ആരുടേയും പ്രൊഫൈല്‍ ഫോട്ടോ സ്‌ക്രീന്‍ ഷോര്‍ട് എടുക്കാന്‍ സാധിക്കില്ല .നിരന്തരം പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കയാണ് വാട്‌സ്‌ആപ്.ഇതിലൂടെ ഉപഭോകതാവിന്റെ ഇടപെടല്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം .
ഇനിമുതല്‍ നിങ്ങളുടെ കോണ്‍ടാക്‌ട് ലിസിറ്റിലെ ആരെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നത് ഇതുവഴി അറിയാന്‍ സാധിക്കും .ഈ ഫീച്ചര്‍ നിലവില്‍ വന്നാല്‍ കോണ്ടാക്ടിന്റെയും ആക്ടിവിറ്റി സ്റ്റാറ്റസും പരിശോധിക്കേണ്ടി വരില്ല .ഉപപോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ് സീനും
ഓണ്‍ലൈന്‍ സ്റ്റാറ്റസ് പട്ടികയില്‍ കാണിക്കില്ല .നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .
Content Summary: WhatsApp with new features of AI
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !