കൊണ്ടോട്ടി: വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കൊണ്ടോട്ടി പുളിക്കലില്‍ പോലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊണ്ടോട്ടിയില്‍ നടുറോഡില്‍ വച്ചാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലും ംപാലീസുകാരനും തമ്മിലുള്ള തര്‍ക്കം മല്‍പ്പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. ഓട്ടോറിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
വാക്കേറ്റത്തിനിടെ യുവാവിനെ സിവില്‍ പൊലീസ് ഓഫീസര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പിടിവലിയുടെയും മല്‍പ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ പോലീസിനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബം രംഗത്തുവന്നു. ഓട്ടോറിക്ഷയില്‍ നൗഫലിന്റെ സഹോദരിയുണ്ടായിരുന്നു. ഇവരും പരാതി നല്‍കിയിട്ടുണ്ട്.
Video:
Content Summary: When a policeman and a youth clashed in the middle of the road in Kondotti Pulikal...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !