വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ അത്യാധുനിക സാങ്കേതിക വിദ്യകളും, സൗകര്യങ്ങളുമായി നിംഹാൻസ് റിഹാബിലിറ്റേഷൻ കിബിറ്റ്സ് പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. കിബിറ്റ്സിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കായിക മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന നടക്കാവിൽ ഹോസ്പിറ്റലിൽ സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളും, സൗകര്യങ്ങളും, ഒരുക്കി കൊണ്ടാണ് ഫിസിയോതെറാപ്പി സെൻ്റർ നിംഹാൻസ് റിഹാബിലിറ്റേഷൻ കിബിറ്റ്സ് പ്രവർത്തനം ആരംഭിക്കുന്നത്.
ചടങ്ങിൽ
എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, എംഎൽഎ ഡോ.കെ ടി ജലീൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ സംയോജിത പരിചരണത്താൽ ജനങ്ങളുടെ കായിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം, സെറിബ്രൽ പാൾസി, ജനിതക വൈകല്യങ്ങൾ തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ബാധിച്ചവരുടെ പ്രവർത്തന കഴിവുകൾ മെച്ചപ്പെടുത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനും, മാനസികാരോഗ്യം, പഠന വൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകളിൽ നിന്നും സമഗ്രമായ പരിചരണം വാഗ്ദാനം ചെയ്തു കൊണ്ടാണ് കിബിറ്റ്സ് പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു.
വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ ടീം മാനസികാരോഗ്യ പ്രൊഫഷണലുകൾ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ മികച്ച സേവനമാണ് ജനങ്ങൾക്ക് മുന്നിലേക്ക് കിബിറ്റ്സിലൂടെ എത്തുന്നത്. വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന
വാർത്തസമ്മേളനത്തിൽ അസിസ്റ്റൻറ് ജനറൽ മാനേജർ ജമ്ന കമാൽ, കിബിറ്റ്സ് മാനേജർ മുഹമ്മദ് യാസർ, സ്പോർട്സ് സൈന്റിസ്റ്റ് ജർഷാദ് എന്നിവർ പങ്കെടുത്തു
Content Summary: "Kibbits" is being prepared with state-of-the-art technology at Valanchery Nadakavil Hospital..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !