നിലമ്പൂരിൽ സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനത്തിനെത്തിയ കൽപ്പകഞ്ചേരി MSM സ്‌കൂൾ വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു

0



നിലമ്പൂര്‍/കൽപകഞ്ചേരി: സ്കൗട്ട് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയില്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. കന്മനം കുറുങ്കാട് പുത്തൻ വളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ആയിഷ റിദ ( 13 ), പുത്തനത്താണി ചെലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മുഹ്സിന (11) എന്നിവരാണു മരിച്ചത്. ആയിഷ റിദ കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ 9ാം ക്ലാസിലെയും മുഹ്സിന ആറാം ക്ലാസിലെയും വിദ്യാർഥികളാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കരിമ്പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു.

കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എംഎസ് എംഎച്ച്എസ്എസിലെ നാച്യുറൽ ക്ലബിന്റെ നേതൃത്വത്തിന്റെ 49 സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ആണ് ഇന്ന് നെടുങ്കയത്തേക്കു കാടറിവുതേടി പോയത്. 9 അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.

ആയിഷ റിദയുടെ പിതാവ് അബുദാബിയിലാണ്. മാതാവ്: റസീന. സഹോദരങ്ങൾ: റിൻസിൽ, റിൻഷ.

ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Summary: Girl students of Kalpakanchery MSM School who had come for scout and guide training in Nilambur drowned.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !