ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതി (32) ആണ് മരിച്ചത് .ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തുവച്ചായിരുന്നു സംഭവം.
ഇവിടുത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂട്ടറില്‍ പോയ യുവതിയെ തടഞ്ഞ് നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ചേർത്തല പോലീസ് കേസെടുത്തു.ആക്രമണത്തിൽ ഇവരുടെ ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Summary: family Young woman dies after husband pours petrol on her and sets her on fire
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !