തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം, നിരവധിപ്പേര്‍ക്ക് പരിക്ക്; നാശനഷ്ടം

0

തൂപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുറ്റുമുള്ള വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല.

ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച്‌ വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണു. ഇത്തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ തെറിച്ച്‌ വീണാണ് ചുറ്റുമുള്ള വീടുകളില്‍ നാശനഷ്ടം സംഭവിച്ചത്. വീടുകളില്‍ ചില്ലുകള്‍ തകരുന്ന സ്ഥിതി ഉണ്ടായി.

സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്. കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ പ്രകമ്ബനം അനുഭവപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒട്ടേറെപ്പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

Content Summary: Blast at Patakappura in Tripunithura, many injured; damage

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !