ഭാരത് അരി തൃശൂരില്‍ മാത്രം, മറ്റെവിടെയുമില്ല; വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു; കേന്ദ്രത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍

0

തിരുവനന്തപുരം:
കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. തൃശൂരില്‍ മാത്രമാണ് ഭാരത് അരി വിതരണം ചെയ്യുന്നത്. മറ്റെവിടെയും ഭാരത് അരി വിതരണമില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ഭക്ഷ്യമന്ത്രി കുറ്റപ്പെടുത്തി.

ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്പോള്‍ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്.

സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല.

Content Summary: Bharat rice only in Thrissur, nowhere else; playing cheap politics; Food Minister GR Anil against the Centre

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !