വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം 26ന് -വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

0

വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം ഫെബ്രുവരി 26ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. തിരുവാലി 110 കെ.വി സബ് സ്‌റ്റേഷന്റെ ഉദ്ഘാടനം രാവിലെ പത്തിന് തിരുവാലി ഗ്രാൻഡ് ഓഡിറ്റോറിയത്തിലും വേങ്ങര 110 കെ.വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഊരകം സുൽത്താൻ കാസിൽ ഓഡിറ്റോറിയത്തിലുമാണ് നടക്കുക. വേങ്ങരയിൽ 24 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ സബ്‌സ്റ്റേഷൻ ഒന്നര വർഷംകൊണ്ട് യാഥാർഥ്യമാക്കപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയുടെ മധ്യഭാഗത്തെ വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. 

12.5 കോടി ചെലവഴിച്ചാണ് തിരുവാലി 110 കെ.വി സബ് സ്‌റ്റേഷൻ നിർമിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ള ഒരു ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. രാഹുൽ ഗാന്ധി എം.പി മുഖ്യാതിഥിയാവും.
Content Summary: Construction of Vengara and Tiruvali 110 KV substations inaugurated on 26

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !