പാലക്കാട്: അഭിഭാഷകനും പൊലീസും തമ്മിലെ തർക്കത്തിൽ അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ വെച്ചാണ് അഭിഭാഷകനും പൊലീസും തമ്മിൽ തർക്കമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് അഭിഭാഷകനെതിരെ കേസെടുത്തത്.
കോടതി ഉത്തരവുമായി, കസ്റ്റഡിയിലുള്ള വണ്ടി വിട്ടുതരാൻ ആവശ്യപ്പെട്ട് എത്തിയ അഡ്വ. ആഖ്വിബ് സുഹൈലിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് കേസ്.
എന്നാൽ കോടതി ഉത്തരവ് കാണിച്ചിട്ടും ആലത്തൂർ എസ്ഐ റനീഷ് വണ്ടി വിട്ടു നൽകിയില്ലെന്നും അസഭ്യം പറയുകയുമായിരുന്നുവെന്നും അഭിഭാഷകൻ പറയുന്നു. എസ്‌ഐക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
Content Summary: Argument between lawyer and police; The police filed a case against the lawyer.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !