കോട്ടയ്ക്കൽ: (Mediavisionlive.in) കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി ഭരണം ലീഗിനു നഷ്ടമായി. എൽഡിഎഫ് പിന്തുണച്ച ലീഗ് വിമത സ്ഥാനാർത്ഥി മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ.
മുസ്ലിം ലീഗിനുള്ളിലെ വിഭാഗീയതയെ തുടർന്ന് നേരത്തെ ലീഗിന്റെ ചെയർപേഴ്സണായിരുന്ന ബുഷ്റ ഷബീർ രാജി വെച്ചിരുന്നു. ജില്ലാ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി. ഇതേത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.13 നെതിരെ 15 വോട്ടുകൾക്കാണ് വിജയം.
എതിർ സ്ഥാനാർഥിയായ ഡോ.ഹനീഷയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്. വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ ലീഗിന്റെ ഉള്ളിൽ നിന്നു തന്നെ വിമത വോട്ടുകൾ വന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. ഏറെനാളായി കോട്ടക്കല്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമാണ്. ബുഷ്‌റയെ കൂടാതെ വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവച്ചിരുന്നു.
Content Summary: The UDF leadership in Kottakal remains shocked.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !