പുത്തനത്താണി കുട്ടിക്കളത്താണി പെട്രോൾ പമ്പിനു സമീപം തെരുവു നായ്കൾ കൂട്ടമായി ആക്രമിക്കാനെത്തി,വളാഞ്ചേരി സ്വദേശിയ്ക്ക് പരുക്ക്.ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ടോറസ് ലോറി ഡ്രൈവറായ വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ചിറ്റകത്ത് അബ്ദുൾ ലത്തീഫ്,കുട്ടിക്കളത്താണി പെട്രോൾ പമ്പിനു സമീപമുള്ള ഗ്രൗണ്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം.ഗ്രൗണ്ടിൽ നിന്നും പത്തോളം തെരുവു നായ്ക്കൾ കുരച്ചെത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീഴുകയും തുടർന്ന് അലറി വിളിക്കുകയുമായിരുന്നു.200 മീറ്ററോളമാണ് ലത്തീഫിനെ നായ്ക്കൾ ഓടിച്ചത്.കടിയേൽക്കാതെ തലനാരിഴ്ക്ക് രക്ഷപ്പെട്ടെങ്കിലും വീഴ്ചയിൽ കൈയ്ക്കും കാലിനും വയറിലും പരുക്ക് പറ്റിയിട്ടുണ്ട്.തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
Content Summary: A resident of Valancheri was injured by a group of stray dogs in Puttanathani
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !