Trending Topic: PV Anwer

സ്വകാര്യ വിവരങ്ങള്‍ ചോരും, പബ്ലിക്ക് വൈഫൈ ഉപയോഗിച്ച്‌ പണമിടപാട് വേണ്ട; പൊലീസ് മുന്നറിയിപ്പ്

0
പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്തരുതെന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലെ ഇത്തരം സംവിധാനം സൗകര്യപ്രദമാണെങ്കിലും പലപ്പോഴും സുരക്ഷിതമല്ലെന്നു പൊലീസ് വ്യക്തമാക്കി.


പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്തുമ്ബോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണം.
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാര്‍ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച്‌ യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യുപിഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്.

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്ബരുകള്‍, ലോഗിൻ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാൻ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച്‌ സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുത്.

ഇത്തരത്തില്‍ ഓണ്‍ലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്ബത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്ബറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റര്‍ ചെയ്യാം. ഓര്‍മിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ല്‍ അറിയിച്ചാല്‍ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തില്‍ കഴിയും.

Content Summary: MPrivate data leaks, no money transactions over public Wi-Fi; Police warning

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !