കാടാമ്പുഴ : സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മലപ്പുറം കാടാമ്പുഴ മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
മരത്തിലിടിച്ച് ബസ് സമീപത്തെ വീടിന് മുകളിലേക്കാണ് മറിഞ്ഞത്. പാങ് കടുങ്ങാമുടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിയന്ത്രണം വിട്ട് ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിക്കുകയും മറിയുകയുമായിരുന്നുവെന്നാണ് ദൃഷ്‌സാക്ഷികള്‍ പറയുന്നത്. 42 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 25ഓളം കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Summary: Malappuram is overthrown by the school bus; Over 25 students were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !