സർവീസ്പു നഃരാരംഭിച്ചതിന് പിന്നാലെ റോബിൻ ബസ്സിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് കൊയമ്പത്തൂരിലേക്ക് അഞ്ച് മണിക്കാണ് ബസ് സർവീസ് തുടങ്ങിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി.
ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്. പരിശോധനയെ തുടർന്ന് ബസ് അര മണിക്കൂർ വൈകി. ഇനിയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത് മനഃപൂർവമാണെന്ന് ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു. കോടതി ഉത്തരവ് അവർ പ്രതീക്ഷിച്ചില്ലെന്നും അതിന്റെ ജാള്യത മറക്കാനാണ് ശ്രമം എന്നുമാണ് അദ്ദേഹം പറഞ്ഞു.
എംവിഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സർവീസ് ആരംഭിച്ചത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് വീണ്ടും നിരത്തിലിറങ്ങിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Robin's bus started running again; The motor vehicle department also fined Rs 7500
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !