കളമശ്ശേരി സ്ഫോടനത്തില്‍ മരണം ആറായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ (26) ആണ് മരിച്ചത്.
സ്ഫോടനത്തില്‍ പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തേ മരിച്ചിരുന്നു. പ്രവീണിന്റെ സഹോദരി ലിബിന സംഭവദിവസവും മാതാവ് സാലി ശനിയാഴ്ചയും മരിച്ചിരുന്നു. സഹോദരന്‍ രാഹുലിനും സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നെങ്കിലും ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം കളമശ്ശേരി സ്ഫോടനത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ഡിജിറ്റല്‍ ഉപകരണങ്ങളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം കൂടി വിലയിരുത്തിയതിന് ശേഷമായിരിക്കും നീക്കം. പരിശോധനാ ഫലം പുറത്ത് വന്നതിന് ശേഷം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള അന്തിമ തീരുമാനം ഉണ്ടാകുക.
യുഎപിഎ ആണ് കേസില്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ എന്‍ഐഎയും തെളിവുകള്‍ ശേഖരിച്ചിരുന്നു. കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ മാസം 29 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Content Summary: One more person died in Kalamassery blast; With this, the death toll has risen to six
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !