Trending Topic: PV Anwer

ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഉണ്ടെങ്കില്‍ നിയമലംഘനമാകുന്നതെങ്ങനെ? ഹൈക്കോടതി

0

ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ ദേശസാത്കൃത റൂട്ടുകളില്‍ യാത്രക്കാരെ ഇടയ്ക്കു സ്റ്റോപ്പുകളില്‍ കയറ്റിയും ഇറക്കിയും സര്‍വീസ് നടത്തുന്നതു തടയണമെന്ന കെഎസ്‌ആര്‍ടിസിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) ചട്ടം 2023 ലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു
ഹര്‍ജി. ജസ്റ്റിസ് ദിനേശ്കുമാര്‍ സിങിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി ആരാഞ്ഞു.

രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത റോബിന്‍ ബസ് പത്തനംതിട്ട - കോയമ്ബത്തൂര്‍ സര്‍വീസ് മോട്ടര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം നിരന്തരം തടഞ്ഞിരുന്നു. ഇതിനിടയിലാണ് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കോ അംഗീകൃത സമയക്രമമോ ഷെഡ്യൂളോ ഇല്ലാതെ ടൂറിസ്റ്റ് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നു കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ ബുക്ക് ചെയ്യുകയും അവരുടെ പട്ടിക ഡ്രൈവറുടെ കൈവശമുണ്ടാകുകയും ചെയ്താല്‍ എങ്ങനെയാണ് നിയമലംഘനമുണ്ടാകുകയെന്നു കോടതി വാക്കാല്‍ ചോദിച്ചു. കേന്ദ്ര ചട്ടത്തെ കെഎസ്‌ആര്‍ടിസിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും ആരാഞ്ഞു.

2023 മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകളുടെ വാദം. ഇക്കാര്യം ഉന്നയിച്ച്‌ അവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Summary: How is it a violation if there is a list of booked passengers? High Court

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !