ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ജൂണ്‍ രണ്ടിന് ആരംഭിച്ച് 9ന് അവസാനിക്കും.
ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും നടക്കും. മുഖ്യ അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും.
അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ തൊട്ടടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളിലെയോ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.
എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വോട്ട (20 ശതമാനം സീറ്റുകള്‍) പ്രവേശനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കണം.
Content Highlights: Plus two admissions; Application from Friday
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !