തൃശൂര്‍: വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് നിയന്ത്രണം തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു.
വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെ ഇന്നുമുതൽ ജൂണ്‍ രണ്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് അവധിക്കാലമായതിനാല്‍ ചാലക്കുടി -വാല്‍പ്പാറ റൂട്ടിലെ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് താല്‍ക്കാലമായി പിന്‍വലിച്ചത്. അതേസമയം, അടുത്ത തിങ്കളാഴ്ച മുതല്‍ വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരം.
Content Highlights: flow of tourists; Traffic control on Vazhachal-Malakappara route has been withdrawn
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !