എടയൂർ മൂന്നാക്കൽ സ്വദേശി ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ മരിച്ചു; ഖബറടക്കം ഇന്ന് ജിദ്ദയിൽ

0

ഭർത്താവിനൊപ്പം ഉംറ നിർവ്വഹിച്ച് മടങ്ങുകയായിരുന്ന എടയൂർ മൂന്നാക്കൽ സ്വദേശി റിയാദിൽ മരണപ്പെട്ടു. അധികാരിപടി മൂന്നാം കുഴിയിൽ കുഞ്ഞിപോക്കരുടെ ഭാര്യ ഉമ്മേരിക്കുട്ടിയാണ് മരിച്ചത് .55 വയസ്സായിരുന്നു. 

ഉംറ തീർത്ഥാടനം കഴിഞ്ഞ് ഭർത്താവ് ഉൾപെടെയുള്ള സംഘത്തിനൊപ്പം ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് പറക്കുകയായിരുന്ന സ്പേസ് ജെറ്റ് വിമാനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിമാനത്തിൽ വെച്ച് ഉമ്മേരിക്കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഉടനെ വിമാനം റിയാദിൽ എമർജൻസി ലാൻഡിങ് നടത്തി അവരെ കിംഗ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഖബറടക്കം ഇന്ന് റിയാദിൽ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.ഒപ്പം ഉണ്ടായിരുന്ന തീർത്ഥാടക സംഘം ചൊവ്വാഴ്ച രാത്രി തന്നെ നാട്ടിലേക്ക് മടങ്ങി. ഭർത്താവ് കുഞ്ഞി പോക്കർ ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും.. അബ്ദുറഹ്മാൻ, ശിഹാബുദ്ധീൻ, സാജിദ, ഹസീന എന്നിവർ മക്കളാണ്.
Content Highlights: A native of Edayur Munnakal died while returning from Umrah pilgrimage.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !