ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മകളോടൊപ്പം 'പത്താൻ' കണ്ട് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ. ചിത്രത്തിന്റെ തിയേറ്റർ റിലീസിന് മുന്നോടിയായി നടത്തിയ സ്വകാര്യ സ്ക്രീനിങ്ങിലാണ് ഷാരൂഖ് കുടുംബസമേതം എത്തിയത്. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പം ഷാരൂഖിന്റെ സഹോദരി ഷെഹനാസ് ഖാൻ, ഭാര്യാമാതാവ് സവിത ചിബ്ബറും സിനിമ കാണാൻ എത്തിയിരുന്നു.
പത്താൻ സിനിമയിലെ ഗാന രംഗം വിവാദമായതിന് പിന്നാലെ ചിത്രം റദ്ദാക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു. അതിനിടെ സിനിമ മകൾക്കൊപ്പമിരുന്ന് കാണാനുള്ള ധൈര്യം ഷാരൂഖിനുണ്ടോയെന്ന് ബിജെപി നേതാനും മധ്യപ്രദേശ് സിപീക്കറുമായ ഗിരീഷ് ഗൗതം വെല്ലുവിളിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും ചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നു. ചിത്രം രാജ്യത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നായിരുന്നു ആക്ഷേപം.
ചിത്രത്തിലെ 'ബേഷറം രംഗ്' എന്ന ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Content Highlights: Taking up BJP's challenge, Shahrukh Khan watched 'Pathan' not only with his daughter but also with his family
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !