കാനം രാജേന്ദ്രന്‍ മൂന്നാം വട്ടവും സി പിഐ സംസ്ഥാന സെക്രട്ടറി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് ഏക കണ്ഠമായി കാനത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാകില്ലന്ന് നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കൗണ്‍സിലില്‍ കാനം പക്ഷത്തിന് വലിയ ഭൂരിപക്ഷമാണുള്ളത്.
കാനത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ സി ദിവാകരനെയും, കെ ഇ ഇസ്മയിലിനെയും പ്രായപരിധിയുടെ പേരില്‍ വെട്ടി നിരത്തിയാണ് കാനം സംസ്ഥാന കൗണ്‍സില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ 51 വര്‍ഷമായി അദ്ദേഹം സംസ്ഥാന കൗണ്‍സിലില്‍ ഉണ്ട്.
എതിര്‍ ശബ്ദങ്ങളെ ഒതക്കിയത് കാനത്തിന്റെ വലിയ നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇ എസ് ബിജിമോളും ചാത്തന്നൂര്‍ എം എല്‍ എ ജയലാലും അടക്കും അടക്കം നിരവധി നേതാള്‍ ഇത്തവണ സംസ്ഥാന കൗണ്‍സില്‍ നിന്ന് പുറത്തായിരുന്നു.
Content Highlights: Kanam Rajendran CPI State Secretary for the third time
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !