ലെസ്ബിയന്‍ പ്രണയത്തിന്റെ കഥ പറയുന്ന 'ഹോളി വൂണ്ട്': ട്രെയിലര്‍ കാണാം

0
ലെസ്ബിയന്‍ പ്രണയത്തിന്റെ കഥ പറയുന്ന 'ഹോളി വൂണ്ട്': ട്രെയിലര്‍ കാണാം | 'Holy Wound' tells the story of lesbian love: Watch the trailer

ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. 

സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്ലറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഏറെ വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷം ചിത്രം ആഗസ്റ്റ് 12ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓര്‍മപ്പെടുത്തുന്നു. അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്‌ക്കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.


പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. 

എഡിറ്റിങ്: വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്‍, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാല്‍ കരമന, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്‌സ്: ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്‍.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !