മലപ്പുറം : "പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക" എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ കാർഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാർഷിക ചന്തക്ക് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി.
മഞ്ചേരി സോണിലെ നെല്ലിക്കുത്ത് നടന്ന ചന്ത എ.പി.അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 11 സോണുകളിലും ഈ മാസം കാർഷിക ചന്ത നടക്കുന്നുണ്ട്.
77 സർക്കിൾ കേന്ദ്രങ്ങളിലെ സംഘകൃഷിയിൽ നിന്നുള്ള വിളകൾക്ക് വിപണിയായിട്ടാണ് ചന്ത സംഘടിപ്പി ക്കുന്നത്. സർക്കിളുകളിൽ 33 അംഗ കർഷക സംഘമാണ് ജൈവ കൃഷിക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള സംഘകൃഷിക്ക് നേതൃത്വം നൽകുന്നത്.
പച്ചക്കറികൾ, പാത്രങ്ങൾ, കോഴി, മത്സ്യം , പഴങ്ങൾ, തേൻ തുടങ്ങിയവയും കൂടാതെ പുസ്തകമേളയും ഒരുക്കിയിട്ടുണ്ട്.
കാർഷിക ചന്തയിൽ ആദ്യ വിൽപ്പന അഡ്വ.യു. എ. ലത്തീഫ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.മഞ്ചേരി നഗരസഭാ കൗൺസിലർമാരായ മരുന്നൻ സാജിദ് ബാബു, വി.പി.ഫിറോസ്, സിദ്ദീഖ്, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് എം.എ.അസീസ് സഖാഫി എലമ്പ്ര, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ , നാസർ പാണ്ടിക്കാട്, കെ.സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി, സുലൈമാൻ സഅദി തോട്ടുപൊയിൽ, യു.ടി.എം. ഷമീർ പുല്ലൂർ, ശിഹാബ് കാഞ്ഞിരം, ടി.എ.നാസർ അശ്റഫി, പി.കെ.അബൂബക്കർ സഖാഫി നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !