വളാഞ്ചേരി|അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിൻവശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.
വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാർ പറയുന്നു. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !