ഷൂ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). വിവാദത്തെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. വിഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്നുള്ള പ്രചരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. നിങ്ങൾ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ ഷൂ ആര് വന്നാലും വെറും 5000 രൂപയ്ക്ക് നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം.
താൻ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ ഒമ്പതിനായിരം രൂപയാണ് വില വരുന്നത്. പുറത്ത് അതിലും കുറവാണ് അതിൻ്റെ വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലണ്ടനിൽ നിന്ന് അത് വാങ്ങി കൊണ്ടുതന്നത്. 70 പൗണ്ട് ആയിരുന്നു അന്നത്തെ ആ ഷൂവിൻ്റെ വില. ഇപ്പോൾ രണ്ട് വർഷമായി ആ ഷൂ ഉപയോഗിക്കുന്നുണ്ട്. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ ഞാൻ നൽകാമെന്നും അത് തനിക്ക് ലാഭമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചുകൊണ്ട് പറഞ്ഞത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിൻ്റെ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് വി ഡി സതീശനും ഷൂവും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഷൂവിൻ്റെ ഓൺലൈനിലെ വിലയും വിഡിയുടെ ചിത്രവും അടക്കമാണ് സമൂഹ മാധ്യമങ്ങളില് പ്രചരിച്ചത്.
‘വീണയുടെ ബാഗ് കണ്ടവർ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങിനെ..? 70,000 രൂപ ശമ്പളം വാങ്ങുന്ന സതീശന് ഒരു പ്രോഗ്രാമിന് പോകാൻ 3 ലക്ഷത്തിന്റെ ഷൂ വാങ്ങുന്നത് എന്തിന്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് കമൻ്റുകളിൽ നിറഞ്ഞത്. വിഡിയ്ക്ക് മുമ്പ് ചർച്ചയായത് ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ബാഗായിരുന്നു. ഡൽഹിയിലേക്ക് പോയപ്പോൾ വീണാ ജോർജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി എന്നെഴുതിയത് കണ്ടതിനെ തുടർന്നായിരുന്നു ചർച്ചകൾ ഉടലെടുത്തത്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അർമാനി.
Content Summary: 'Shoes worth three lakhs, anyone who comes will be given them for Rs 5000'; VD Satheesan mocks the controversy
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !