ദോഹ|ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യം നടപ്പിലാക്കും. കുറച്ച് ബോയിംഗ് 777 വിമാനങ്ങളിൽ ആണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളൂവെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ പറഞ്ഞു.
ഏപ്രിൽ മാസത്തോടെ എയർബസ് A350 വിമാനങ്ങളിലേക്കുകൂടി ഈ സേവനം വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഖത്തർ എയർവേസ് അറിയിച്ചു. സ്റ്റാർലിങ്ക് വൈ-ഫൈ സേവനം ആരംഭിക്കുന്നതോടെ, A350 വിമാന യാത്രക്കാർക്കും അത്യാധുനിക അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ എയർലൈനായി ഖത്തർ എയർവേസ് മാറും.
അതേസമയം സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈൻ കൂടിയാണ് ഖത്തർ എയര്‍വേസ്. 35,000 അടി ഉയരത്തിൽ സ്ട്രീമിംഗ്, ഗെയിമിംഗ്, അതിവേഗ ബ്രൗസിംഗ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭ്യമാക്കുന്നത്.
Content Summary: Qatar Airways Boeing 777 aircraft to feature Starlink high-speed internet
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !