കോഴിക്കോട്|വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാര്‍ക്ക് 8.80 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്.
കേസിന് ആവശ്യമാ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ബാങ്ക് രേഖകള്‍ കൈക്കാലാക്കിയ സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്ചുനല്‍കിയതോടെയാണ് പണം നഷ്ടമായത്.
ബന്ധുക്കളടക്കം വിവരം അറിഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചിട്ടുണ്ട്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
എന്താണ് വിര്‍ച്വല്‍ \ ഡിജിറ്റൽ അറസ്റ്റ്?
സൈബര്‍ തട്ടിപ്പുകളുടെ വലിയ ലോകത്തെ ഒരു പുത്തന്‍ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന രംഗത്ത് വരുന്ന തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കുന്നു. അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ മുങ്ങുന്നു. ഇതാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്…
ഇത്തരത്തില്‍ പണം നഷ്ടമായത് നിരവധിപ്പേര്‍ക്കാണ്. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് തട്ടിപ്പുകാര്‍ മൊബൈല്‍ സ്‌ക്രീനില്‍ ഇരകളെ തളച്ചിടുന്ന രീതിയാണിത്. വീഡിയോ കോളിലൂടെ ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന ഈ രീതി രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്.
എന്തൊക്കെ ശ്രദ്ധിക്കണം..
സിബിഐയെന്നും ഇഡിയെന്നും പൊലീസെന്നും ടെലികോം ഏജന്‍സിയെന്നുമൊക്കെപ്പറഞ്ഞ് തട്ടിപ്പുസംഘം കോളിലൂടെ ഇരകളെത്തേടിയെത്തും. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ക്രിമിനല്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സി പിടികൂടിയതായി അവകാശപ്പെട്ട് ഏജന്‍സി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇവര്‍ ഇരയെ ഭീഷണിപ്പെടുത്തും. ഇതിനായി വ്യാജരേഖകളാകും ഉപയോഗിക്കുക. അന്വേഷണ ഏജന്‍സികളുടെ ഓഫീസിനെ അനുകരിക്കുന്ന സ്റ്റുഡിയോകളും തട്ടിപ്പുകാര്‍ ഒരുക്കും. ഇതിനായി എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ഇവര്‍ ഉപയോഗിക്കും. പണം ലഭിക്കുന്നതുവരെ വീഡിയോ കോള്‍ പ്ലാറ്റ്ഫോമുകളില്‍ ഇരയെ ഇവര്‍ നിര്‍ബന്ധിച്ച് ഇരുത്തും. കേസ് ഒത്തുതീര്‍പ്പാക്കാനോ ജാമ്യം നല്‍കാനോ കുറ്റവാളികള്‍ പണം ആവശ്യപ്പെടും. പണം ലഭിക്കുന്നതോടെ മുങ്ങുന്നു. ഇതാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്…
Content Summary: Police impersonator makes virtual arrest, defrauds elderly man of Rs 8.80 lakh
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !