ഡല്‍ഹി: ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു. ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നത് ഇന്നു മുതല്‍ കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നു. എന്‍എച്ച്എഐ ടോള്‍ ഫീസ് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ വാഹനമോടിക്കുന്നവര്‍ക്കുള്ള പുതുക്കിയ ടോള്‍ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേ, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ തുടങ്ങിയ റൂട്ടുകളിലെ ടോള്‍ നിരക്കുകള്‍ ഉയരും. രാജ്യത്തുടനീളമുള്ള ഹൈവേകളിലും എക്സ്പ്രസ് വേകളിലും എന്‍എച്ച്എഐ ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു. മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഈ മാറ്റത്തിന് കാരണം. എല്ലാ ദേശീയ പാതകള്‍ക്കും എക്സ്പ്രസ് വേകള്‍ക്കുമുള്ള പുതിയ ടോള്‍ നിരക്കുകള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.
Content Summary: National Highways Authority increases toll charges
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !