കൊണ്ടോട്ടി|വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകൾ നടത്തിയ കരിപ്പൂർ വിമാനത്താവള മാർച്ചിൽ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഗ്രനേഡ് ഉപയോഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. ചില സമരക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. സമാധാനപരമായി സമരം ചെയ്യാന്‍ പൊലീസ് അനുമതി നല്‍കി.
എയർപോർട്ട് റോഡ് ജംഗ്ഷൻ റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം ന്യുമാൻ ജംഗ്ഷനിൽ പോലീസ് ബാരിക്കേട് വെച്ചു തടഞ്ഞു. സംഘർഷത്തെ തുടർന്ന് വിമാനത്താവള ത്തിലേക്കുള്ള റോഡിൽ ഗതാഗതം അര മണിക്കൂർ നേരം തടസ്സപ്പെട്ടു. ചില സമരക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി. തുടർന്ന്, സമാധാനപരമായി സമരം ചെയ്യാന്‍ പോലീസ് അനുമതി നല്‍കി. ഉപരോധസമരത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ആളുകളെ എത്തിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതിനെ മറികടന്നാണ് സമരം സംഘടിപ്പിച്ചത്.
Content Summary: Massive clashes erupt at Kozhikode airport march by Solidarity and SIO organizations protesting against Waqf Act
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !