ഇത്തവണ വിഷു റിലീസായി തീയറ്ററുകളിൽ മാത്രമല്ല ഒടിടിയിലും ഒരുപിടി നല്ല ചിത്രങ്ങളാണ് എത്തുന്നത്. മലയാള ചലച്ചിത്ര മേഖലയെ സംബന്ധിച്ചടുത്തോളം സാമ്പത്തികമായി വളരെയധികം നേട്ടം ഉണ്ടാക്കാൻ സാധിക്കുന്ന കാലമാണ് വിഷു, ഓണം ഉൾപ്പടെയുള്ള ആഘോഷ സമയങ്ങൾ. ഈ സമയത്ത് ചിത്രങ്ങൾ മികച്ച വരുമാനവും പ്രചാരണവുമാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ ഇത്തവണയും തീയറ്ററുകളിലും ഒടിടിയിലും മികച്ച ചിത്രങ്ങൾ തന്നെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. വിഷു റിലീസായി ഒടിടിയിൽ എത്തുന്ന ചില മലയാള ചിത്രങ്ങൾ നോക്കാം:
1. പൈങ്കിളി
സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ശ്രീജിത്ത് ബാബു ഒരുക്കിയ ചിത്രമാണ് പൈങ്കിളി. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് തീയറ്ററുകളിൽ എത്തിയ ഈ ചിത്തത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജീത്തു മാധവനാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിസ്, അർബൻ ആനിമൽ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ‘പൈങ്കിളി’ മനോരമ മാക്സിലൂടെ ഏപ്രിൽ 11ന് ഒടിടിയിൽ എത്തും.
2. പ്രാവിൻകൂട് ഷാപ്പ്
ബേസിൽ ജോസഫ്, സോബിൻ ഷാഹിർ, വിനോദ് ജോസ്, ചാന്ദ്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘പ്രാവിൻകൂട് ഷാപ്പ്’. അൻവർ റഷീദ് എൻ്റർടൈൻമെൻ്റിലൂടെ അൻവർ റഷീദാണ് ചിത്രത്തിന്റെ നിർമാണം. ജനുവരി 16ന് തീയറ്ററുകളിൽ എത്തിയ ചിത്രം ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും അതെ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 11ന് സോണി ലിവിലൂടെ ഒടിടിയിൽ എത്തും.
3. ബ്രോമാൻസ്
ജേർണി ഓഫ് ലവ് 18+, ജോ ആന്‍റ് ജോ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ് ഒരുക്കിയ ചിത്രമാണ് ‘ബ്രോമാൻസ്’. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് റിലീസായ ചിത്രത്തിൽ അർജ്ജുൻ അശോകൻ, സംഗീത് പ്രതാപ്, കലാഭവൻ ഷാജോൺ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. സംവിധായകൻ അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ബ്രോമാൻസ് ഈ മാസം ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിങ് പാട്ട്ണർ എന്നാണ് റിപ്പോർട്ടുകൾ.
4. ദാവീദ്
ആന്‍റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് ‘ദാവീദ്’. വാലന്‍റൈന്‍സ് ദിനത്തിൽ തീയറ്ററുകളിൽ എത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സെഞ്ച്വറി മാക്സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണ്. ബോക്സിങ് പശ്ചാത്തലമായി ഒരുക്കിയ ഈ ചിത്രത്തിൽ ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങിയവരും വേഷമിട്ടു. ചിത്രം ഏപ്രിൽ 18ന് സീ 5ലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
Content Summary: Let's take a look at some Malayalam films coming to 'Vishu' OTT.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !