വളാഞ്ചേരി|നാടൻ വിഭവങ്ങൾ ഒരുക്കി വളാഞ്ചേരി നഗരസഭ, കുടുംബശ്രീ സി.ഡി.എസിനു കീഴിൽ വിഷു വിപണനമേള മേളയ്ക്ക് തുടക്കമായി.
നഗരസഭ ബസ്റ്റാൻ്റിൽ ആരംഭിച്ച മേള നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി.
നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി ഇരുപതോളം സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്.
നാടൻ പച്ചക്കറികൾ, വറുത്ത ഉപ്പേരി, ചെടികൾ, വിവിധ ഇനം പലഹാരങ്ങൾ,അട എന്നിവയും, ഇളനീർ, ക്യാരറ്റ് തുടങ്ങിയവ കൊണ്ടുള്ള പായസങ്ങൾ, വിവിധ തരം അച്ചാറുകൾ, മസാല പൊടികൾ, വെളിച്ചെണ്ണ, തൈര്, ഹെയർ ഓയിൽ, സോപ്പ്, സ്ക്വാഷുകൾ വിവിധ തരം തൈകൾ, വിഷുക്കണിക്കാവശ്യമായ വിഭവങ്ങൾ എന്നിവ മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്.
സി.ഡി.എസ് ചെയർപേഴ്സൺ സി.ഷൈനി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ദീപ്തി ശൈലേഷ്, വാർഡ് കൗൺസിലർമാരായ നൗഷാദ് നാലകത്ത്, ഉമ്മു ഹബീബ, വ്യാപാരി വ്യവസായി സംഘടന യൂണിറ്റ് പ്രസിഡൻറ് കെ.മുഹമ്മദ് അലി, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ പി.കെ.സുബൈറുൽ അവാൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അഷിത റഷീദ് തുടങ്ങിയവർ സംസാരിച്ചു.
സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, കുടുംബശ്രീ സൂക്ഷ്മ സംരംഭകർ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Kudumbashree Vishu Market begins in Valancherry with local delicacies
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !