IBA രണ്ടാം സംസ്ഥാന സമ്മേളനം കോട്ടക്കലിൽ; മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുമെന്ന് സംസ്ഥാന നേതാക്കൾ

0

തിരൂർ|Real Estate Investors, Builders & Brokers Welfare Association (IBA) എന്ന സംഘടന 2023 ലാണ് കേരളത്തിൽ നിലവിൽ വന്നത്. ഈ രംഗത്ത് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും ചൂഷണങ്ങളും  ഒഴിവാക്കാൻ  പരിശ്രമിക്കുകയും അതിന് വേണ്ട പരിഹാരം കാണുകയും ചെയ്യുക എന്നതാണ് lBA എന്ന സംഘടനയുടെ ലക്ഷ്യമെന്നും സംഘടനയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഏപ്രിൽ 26ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെ കോട്ടക്കൽ OPS റോയൽ പാലസിൽ നടക്കുമെന്നും സംസ്ഥാന നേതാക്കൾ തിരൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2023 ൽ എറണാകുളം ആസ്ഥാനമായി രൂപീകരിച്ച സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി സാബു വർഗീസിനെയും, ജനറൽ സെക്രട്ടറിയായി അജാസിനേയും തെരെഞ്ഞെടുത്തിരുന്നു.

ഒന്നാം സംസ്ഥാന സമ്മേളനത്തിനെ തുടർന്ന് കേരളത്തിലെ 14 ജില്ലകളിലായി ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുകയും, അവിടെയെല്ലാം സജീവമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

 2025 ഓടുകൂടി 14  ജില്ലകളിലെയും എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലം തല കമ്മിറ്റികൾ രൂപീകരിച്ച് കൊണ്ടിരിക്കുകയാണന്നും 
IBA മെമ്പർമാരായി രജിസ്റ്റർ ചെയ്ത രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ  സംഘടനയെ ഒരു തൊഴിലാളി സംഘടന എന്ന രീതിയിലേക്ക് കൊണ്ടുവരാനും, മെമ്പർമാരുടെയും കുടുംബത്തിന്റെയും ക്ഷേമപ്രവർത്തനത്തിനും, അവർക്ക് ക്ഷേമപെൻഷൻ പോലെയുള്ള സംവിധാനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പദ്ധതികൾ സംഘടന  ലക്ഷ്യമിടുന്നുണ്ടന്നും നേതാക്കൾ പറഞ്ഞു.

സമ്മേളനം കേരള സ്പോർട്സ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ സാബു വർഗീസ് അധ്യക്ഷനായിരിക്കും. ബോബി ചെമ്മണ്ണൂർ, എംപി അബ്ദുസമദ് സമദാനി എം.പി, PK.കുഞ്ഞാലിക്കുട്ടി MLA, ഫാദർ. ചിറമ്മൽ, KT ജലീൽ. MLA, AN നെല്ലിക്കുന്ന് MLA,  AP.അനിൽ കുമാർ MLA, അജ്ഫാൻ മുഹമ്മദ് കുട്ടി, സുധീർ സുകുമാരൻ തുടങ്ങി രാഷ്ട്രീയ, ചലച്ചിത്ര, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

കൊച്ചിൻ കലാഭവൻ ജിന്റോ ആൻഡ് ടീം അവതരിപ്പിക്കുന്ന മ്യൂസിക് & കോമഡി ഷോയും അരങ്ങേറുമെന്നും നേതാക്കൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ IBA സംസ്ഥാന പ്രസിഡന്റ്‌ സാബു വർഗീസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേഷ് തിരൂർ, സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ ഷാഫി കുന്നത്ത്, റിഷാദ് എടശ്ശേരി, ശറഫുദ്ധീൻ ചെമ്പ്ര, ഇർഷാദ് പുറത്തൂർ എന്നിവർ പങ്കെടുത്തു

Content Summary: IBA's second state conference to be held in Kottakkal; State leaders say prominent figures including ministers will participate

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !