2000 ത്തിനു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി? വിശദീകരണവുമായി ധനമന്ത്രാലയം

0

2000 രൂപയ്ക്കു മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്തകൾ വാസ്തവവിരുദ്ധമെന്നു ധനമന്ത്രാലയം. പ്രചരിക്കുന്നത് പൂർണമായും തെറ്റായ വാർത്തകളാണ്. വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നു ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

സർക്കാരിനു മുന്നിൽ അത്തരത്തിലുള്ള ഒരു നിർദ്ദേശവുമില്ല. യുപിഐ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2024ലെ എൻസിഐ വേൾഡ് വൈഡ് റിപ്പോർട്ടനുസരിച്ച് 2023ൽ ആഗോള റിയൽ ടൈം ഇടപാടുകളിൽ 49 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ ആഗോളതലത്തിൽ തന്നെ ഇന്ത്യ മുന്നിലാണെന്നു വ്യക്തമാണ്.

2019- 20 കാലത്ത് 21.3 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടന്നു. 2025 മാർച്ചോടെ അത് 260.56 ലക്ഷം കോടിയായി വർധിച്ചു. ഡിജിറ്റൽ പേയ്മെന്റ് രീതിയുടെ വർധിച്ച സ്വീകാര്യതയാണ് ഇതു സൂചിപ്പിക്കുന്നത്- ധനമന്ത്രാലയം പ്രസ്തവനയിൽ പറയുന്നു.

Content Summary: GST on UPI transactions above 2000? Finance Ministry clarifies

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !