തൊടുപുഴ| ഇടുക്കി ഉപ്പുതറയിലെ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വൈകീട്ടാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് സജീവ്. ഇവരെ വീട്ടിലെ ഹാളിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സജീവിന് കടബാധ്യതകളുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Content Summary: Four members of a family found dead
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !