വളാഞ്ചേരി|ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു.
അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ടിഎൻ 95 എന്ന മോഡൽ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറുണ്ട്. എന്നാൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ശബ്ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോഗിച്ച് തീയണച്ചു. വണ്ടി നിൽക്കുന്ന സ്ഥലവും നശിച്ചുപോയിരുന്നു. ബാറ്ററിയുടെ ഭാഗത്തായിരുന്നു തീയുണ്ടായിരുന്നത്. അത് പിന്നീട് പരക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാലാണ് വലിയൊരു അഗ്നിബാധ ഒഴിവാക്കാൻ സാധിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
Content Summary: Electric scooter catches fire while charging; incident in Valancherry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !