എല്ലായിടത്തും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാറുണ്ടോ? എങ്കിൽ ഈ കാര്യം ശ്രദ്ധിക്കു...

0

എല്ലാവരും ഇന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരാണ്. പക്ഷേ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. കേരളപൊലീസ് ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി മുന്‍പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ക്യൂആര്‍ കോഡുകള്‍ വഴിയെത്തുന്ന യുആര്‍എല്ലുകള്‍ എല്ലാം സുരക്ഷിതമാകണമെന്നില്ല. ഫിഷിങ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും. ക്യൂആര്‍ കോഡ് സ്‌കാനര്‍ ആപ്പ് സെറ്റിങ്സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ നമ്മുടെ യുക്താനുസരണം തിരഞ്ഞെടുക്കാം.


മ്മുടെ അറിവോടെ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഏറ്റവും നല്ലത്. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം ക്യൂആര്‍ കോഡ് ജനറേറ്റ് ചെയ്യുക. ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. കസ്റ്റം ക്യൂആര്‍ കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

Content Summary: Do you scan QR codes everywhere? If so, pay attention to this...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !