കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മൂന്ന് സ്മാർട്ട് റവന്യു വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു.
സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കിയ കാട്ടിപ്പരുത്തി , കോട്ടക്കൽ , പൊന്മള എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ഉദ്ഘാടന ചടങ്ങുകളിൽ
ജില്ലാ കളക്ടർ വി.ആർ വിനോദ് ഐ.എ. എസ് സ്വാഗതം പറഞ്ഞു
വളാഞ്ചേരി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഡോ . കെ.ടി. ജലീൽ മുഖ്യാതിഥിയായി.
.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ , വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,
.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ , വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,
വാർഡ് കൗൺസിലർ ദീപ്തി ഷൈലേഷ് , എൻ. വേണുഗോപാലൻ, അഷ്റഫലി കാളിയത്ത് , രാജൻ മാസ്റ്റർ , സലാം വളാഞ്ചേരി , ഉമ്മർ ബാവ കെ കെ , ഫൈസൽ തങ്ങൾ കെ.കെ , സി.കെ. നാസർ , ശരത് വി.ടി , പി.പി ഗണേശൻ , എ.ഡി. എം എൻ എം മെഹറലി , ഡെപ്യൂട്ടി കളക്ടർമാരായ പി. അൻവർ സാദാത്ത്, സനിൽ കെ എസ് ,തിരൂർ തഹസിൽദാർ ആഷിഖ് സി.കെ ,
വില്ലേജ് ഓഫീസർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.
കോട്ടക്കലിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ , വാർഡ് കൗൺസിലർ ഷബ്ന കളത്തിൽ , കെ.കെ. നാസർ ,ടി.പി ഷമീം, ജയരാജൻ എം, പി സേതുമാധവൻ , ഗോപിനാഥൻ കോട്ടുപറമ്പൻ, നൗഷാദ് കെ , എം. അലവിക്കുട്ടി, ജാഫർ മാറാക്കര,എ.ഡി. എം എൻ .എം മെഹറലി , ഡെപ്യൂട്ടി കളക്ടർമാരായ പി. അൻവർ സാദാത്ത് ,സനിൽ കെ.എസ് , സനീറ പി എം , തഹസിൽദാർ ആഷിഖ് സി.കെ, വില്ലേജ് ഓഫീസർ നിസാം അലി പി.വി
എന്നിവർ പങ്കെടുത്തു.
ചാപ്പനങ്ങാടിയിൽ നടന്ന ചടങ്ങിൽ
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. അബ്ദു റഹിമാൻ
കാരാട്ട്,പൊന്മള പഞ്ചായത്ത് പ്രസിഡൻ്റ്
ജസീന മജീദ്, വാർഡ് മെമ്പർ അത്തു വടക്കൻ ,
എ.ഡി. എം എൻ .എം മെഹറലി , ഡെപ്യൂട്ടി കളക്ടർമാരായ പി. അൻവർ സാദാത്ത് ,സനിൽ കെ.എസ്, സരിൻ എസ്.എസ്
ഇഖ്ബാൽ കെ.വി, , മണി പൊന്മള , സലീം കടക്കാടൻ , ഉണ്ണികൃഷ്ണൻ , സലാം പി.വി , അബ്ദുൽ മജീദ് മാണൂർ , സതീഷ് ആക്കപ്പറമ്പ് , വില്ലേജ് ഓഫീസർ സുലൈമാൻ പങ്കെടുത്തു.
എം.എൽ.എ നൽകിയ ശുപാർശ പരിഗണിച്ചാണ് വില്ലേജ് ഓഫീസുകളെ സ്മാർട്ട് റവന്യു ഓഫീസാക്കി ഉയർത്തി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത് '
മണ്ഡലത്തിലെ
ഇരിമ്പിളിയം, മേൽമുറി , കാട്ടിപ്പരുത്തി , കോട്ടക്കൽ, പൊന്മള വില്ലേജുകൾ ഇതോടെ സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചു.
എടയൂർ, നടുവട്ടം , മാറാക്കര വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതിയായിട്ടുണ്ട്.
പദ്ധതി നടത്തുന്നതിനായുള്ള തുടർ നടപടികൾ നടന്ന് വരുന്നു.
എം.എൽ.എ നൽകിയ ശുപാർശ പ്രകാരമാണ് മണ്ഡലത്തിലെ 9 വില്ലേജുകളിൽ 8 എണ്ണവും സ്മാർട്ട് വില്ലേജ് ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഫ്രണ്ട് ഓഫീസ് സംവിധാനം , റാംപ്, ഇൻ്റീരിയർ ഫർണിഷിംഗ് , നെറ്റ് വർക്ക് & ഇലക്ട്രിഫിക്കേഷൻ , ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുക്കിയത്.
മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകൾക്കും ആവശ്യമായ കമ്പ്യൂട്ടർ , പ്രിൻ്റർ അനുബന്ധ സൗകര്യങ്ങളും എം.എൽ. എ ഫണ്ടിൽ നിന്നും 11.7 ലക്ഷം രൂപ ഉപയോഗിച്ച് നൽകിയിരുന്നു.
Content Summary: Smart Kottaykkal Mandal inaugurated three smart village offices
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !