വളാഞ്ചേരി: വളാഞ്ചേരി പാണ്ടികശാല താഴെഅങ്ങാടി മഞ്ഞത്തോട്ടം ജുമാ മസ്ജിദിലാണ് പെരുന്നാൾ നിസ്കാരനന്തരം ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ച് പള്ളി കമ്മറ്റി ഭാരവാഹികൾ മാതൃക തീർത്തത്.
ചെറിയ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് എല്ലാവരെയും പള്ളിയങ്കണത്തിൽ ഒരുമിച്ചുകൂട്ടുകയും എക്സൈസ് ഉദ്യോഗസ്ഥനും വിമുക്തി റിസോഴ്സ് പേഴ്സണുമായ ഗണേഷ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ ക്ലാസ് എടുക്കുകയും ചെയ്തു.
പള്ളി ഇമാം ഹനീഫ സഖാഫി ,ഇബ്രാഹിം തായം പള്ളി,അഷറഫ് .ടി.പി, ഹൈദർ പി, യൂസഫ് എന്ന കുഞ്ഞാവ,സൈതാലിക്കുട്ടി ഹാജി, സൈഫു പാടത്ത് തുടങ്ങിയവർ നേതൃത്വം നൽകി
ലഹരി മയക്ക് മരുന്ന് വിപത്തിനെതിരെ വ്യാപകമായ ക്യാമ്പയ്ൻ എല്ലായിടങ്ങളിലും നടന്നു വരുന്ന ഈ സമയത്ത് ചെറിയ പെരുന്നാൾ സംഗമവേദിയിൽ
സമകാലിക വിഷയത്തിൽ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഉദ്ബോധനം നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടന്ന് ഗണേഷൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Ganesha's anti-drug class at Eid gathering...
Residents of Valanchery Manjathottam Juma Masjid organized Eid gathering in a different way.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !