വളാഞ്ചേരി: കാർബോഡ് ചട്ടകൾ കൊണ്ടും മറ്റുപാഴ് വസ്തുക്കൾ ഉപയോഗിച്ചും ശിൽപ്പങ്ങളും മറ്റും നിർമ്മിച്ച് വിസ്മയങ്ങൾ തീർത്ത് ശ്രദ്ധേയനായ എടയൂർ മണ്ണത്ത് പറമ്പ് സ്വദേശി പി.ടി. മോഹൻദാസിൻ്റെ കരവിരുതിൽ മറ്റൊരു വിസ്മയം കൂടി ഉടലെടുത്തു.
ജാതി മത വിത്യാസമില്ലാതെ വർഷങ്ങളായി പാവപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് സൗജന്യമായി അരി വിതരണം ചെയ്യുന്ന മൂന്നാക്കൽ മസ്ജിദിൻ്റെ രൂപമാണ് മോഹൻ ദാസ് ഈർക്കിലിൽ സൃഷ്ടിച്ച് ഏവരെയും വിസ്മയിപ്പിച്ചിരിക്കുന്നത്. ഒരാഴ്ച മുൻപ് തുടങ്ങിവെച്ച നിർമ്മാണം ഇന്നലെയാണ് പൂർത്തീകരിച്ചിരിച്ചത്. സഹായിയായി മകൾ അനുഷ്യ യും തനിക്കൊപ്പം ചേർന്നുവെന്ന് മോഹൻ ദാസ് മീഡിയവിഷനോട് പറഞ്ഞു.
എടയൂർ വായനശാല ഗ്രാമീൺ ബാങ്ക് ജീവനക്കാരനായ മോഹൻ ദാസ് മുൻപും നിരവധി ശിൽപങ്ങളും മറ്റും നിർമ്മിച്ച് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മോഹൻദാസിൻ്റെ കരവിരുതിൽ മെനെഞ്ഞെടുത്ത വിസ്മയങ്ങൾ കാണാൻ നിരവധി പേരാണ് മോഹൻദാസിൻ്റെ വീട്ടിലെത്തുന്നത്.
Content Summary: Edayur native Mohandas and his daughter completed the Munnakkal mosque with eerkkil..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !