![]() |
പ്രതീകാത്മക ചിത്രം |
മലപ്പുറം: ഒരേ സിറിഞ്ചിൽ നിന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒമ്പത് പേർക്ക് എച്ച്.ഐ.വി രോഗബാധ സ്ഥിരീകരിച്ചതിൽ മുഴുവൻ പേരും വളാഞ്ചേരി പ്രദേശത്തുകാർ അല്ലന്നും വളാഞ്ചേരിയിലെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുണ്ടന്നും DMO ഡോ.രേണുക പറഞ്ഞു.
എച്ച് ഐ വി ബാധിതരിൽ മൂന്ന് പേർ ഇതരസംസ്ഥാന തൊഴിലാളികളാണന്നും വളാഞ്ചേരിയിലുള്ളവർ ഉൾപ്പെടെ മറ്റു പ്രദേശത്തുകാരുടെ ലിസ്റ്റാണ് പുറത്ത് വന്നിട്ടുള്ളതെന്നും ലിസ്റ്റ് പരസ്യപ്പെടുത്താൻ കഴിയില്ലന്നും DMO പറഞ്ഞു.
കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ജനുവരിയിലാണ് കേരള എയ്ഡ്സ് സൊസൈറ്റി സ്ക്രീനിങ് നടത്തിയത്. തുടർന്ന് ഒരാൾക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവർ ലഹരി ഉപയോഗിച്ചതാണ് രോഗബാധക്ക് കാരണമായത്.
ഇവരില്‍ പലരും വിവാഹിതരാണെന്നും കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള വലിയ സ്ക്രീനിങ്ങിനും ആരോഗ്യവകുപ്പ് ഒരുങ്ങുന്നുണ്ട്.
വളാഞ്ചേരിയിലെ എച്ച്‌ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.
Content Summary: DMO says not all HIV-positive people are from Valancherry.. Workers from other states and other areas are on the list.. The crowd is concentrated in the quarters in Valancherry..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !