വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ലഹരി ഉപയോഗവും, വിൽപനനയും തടയുന്നതിനായി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര സർവ്വകക്ഷി യോഗം ചേർന്നു.
വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം ലഹരിഉപയോഗിക്കുന്നവരിൽ എച്ച്.ഐ.വി ബാധിച്ചു എന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് അടിയന്തര സർവ്വകക്ഷി യോഗം വിളിച്ചത്. ഈ സാഹചര്യത്തിൽ ജാഗ്രത സമിതിയുടെ കീഴിൽ 50 അംഗ ടീമിനെ പുനസംഘടിപ്പിച്ച് "ജാഗ്രതസമിതി സേന" എന്ന പേരിൽ വളണ്ടിയർ കമ്മിറ്റി രൂപീകരിക്കുകയും ഇവരുടെ നേതൃത്വത്തിൽ പോലീസുമായും എക്സൈസു മായും യോജിച്ച് വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ഉള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. (mediavisionlive.in) അടുത്ത ദിവസങ്ങളിലായി വാർഡ് തലങ്ങളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ് തല സമിതി കൂടുകയും ഇവരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ, കോട്ടേഴ്സുകൾ കേന്ദ്രീകരിച്ച് താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ്റെ മീറ്റിംങ് കൂടുകയും ചെയ്യും.
നിയമാനുസൃത മല്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. വാർഡ് തല സമിതിയുടെ നേതൃത്യത്തിൽ ലഹരി ഉപയോഗിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധനടത്തുകയും ടി വിവരം ബന്ധപ്പെട്ട പോലീസ്, എക്സൈസ് അതികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. രാത്രി സമയങ്ങളിൽ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കുന്നതിനും, (mediavisionlive.in) ലഹരിഉപയോഗിക്കുന്നവരെ അറസ്റ്റ് രേഖപെടുത്തുന്ന സാഹചര്യത്തിൽ സാക്ഷിപറയുന്നതിനായി കോടതിയിൽ ഹാജറാകാനുള്ള ടി.എ വാർഡ് സാനിറ്റേഷൻ ഫണ്ട് മുഖേനെ നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകൾ, പോലീസ്, എക്സൈസ്, രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ, കൗൺസിലർമാർ എന്നിവരെ ഉൾപെടുത്തി വാട്സ് ഗ്രൂപ്പ് രൂപീകരിക്കുകയും, ഗ്രൂപ്പുകൾ വഴിയും മറ്റും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.(mediavisionlive.in)
വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് വാലാസി, സി.എം റിയാസ്,ദീപ്തി ഷൈലേഷ്, വളാഞ്ചേരി സബ്ബ് ഇൻസ്പെക്ടർ അബ്ദുൾ അസീസ്, കുറ്റിപ്പുറം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ എസ്.ജി സുനിൽ, പി.പ്രഗേഷ്,രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളായ സലാം വളാഞ്ചേരി, എൻ.വേണുഗോപാൽ, രാജൻ മാസ്റ്റർ, സുരേഷ് പാറാതൊടി, തൗഫീഖ് പാറമ്മൽ, സി.അബ്ദുന്നാസർ, വി.പി സാലിഹ്, മാധ്യമ പ്രവർത്തകൻ സി.രാജേഷ്, കൗൺസിലർ ഇ.പി അച്ചുതൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.ഫാത്തിമ നിലവിലെ ലഹരിഉപയോഗവും HIV പകരുന്ന സാഹചര്യത്തെ സംബന്ധിച്ച് വിശദീകരണം നൽകി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, പത്ര, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: An emergency all-party meeting was held in Valanchery.
'Vigilance Committee Force' formed. Police and Excise on the scene to intensify inspections
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !